Flash News7
Monday, 2 January 2017
വിദ്യാലയ വികസന ശില്പശാല ..
ഡിസംബർ 17 ന് രാവിലെ 10 മണിക്ക് നടന്ന ശില്പശാല വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി അവറുകൾ ഉദ്‌ഘാടനം ചെയ്തു .കലാകായിക -പ്രവൃത്തി പരിചയ മേളകളിലെ വിജയികൾക്ക് ബഹുമാനപ്പെട്ട AEO ശ്രീ ശ്രീധരൻ മാസ്റ്റർ ഉപഹാരം നൽകുകയും ,ബെണ്ടിച്ചാൽ GUP സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ശ്രീകാന്ത് മാസ്റ്റർ ശില്പ ശാലയെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു .തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു ..ചർച്ചയിൽ ശ്രീ ദിവാകരൻ മാസ്റ്റർ (അക്കാദമിക ),ശ്രീമതി ടി വി പുഷ്പവല്ലി (ഭൗതികം),ശ്രീ സൈജു മാസ്റ്റർ (സാമൂഹികം ) എന്നിവർ നേതൃത്വം നൽകി .ഇ യോഗത്തിൽ 80 ഓളം ആളുകൾ പങ്കെടുത്തു .പ്രധാന അദ്ധ്യാപിക ശ്രീമതി കെ എൻ യമുന സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ശ്രീ രമേശൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി .
Monday, 12 December 2016
അനശ്വരയും അനുരഞ്ജും -തിരുവക്കോളി സ്കൂളിലെ ഇരട്ട സഹോദരങ്ങൾ .ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ പ്ലാസ്റ്റിക്, പേപ്പർ ബാഗുകൾ ഒഴിവാക്കുകയുണ്ടായി. സ്കൂളിലെ വിദ്യാർഥികൾക്കും അതിഥികൾക്കും ഇനി പാനിയങ്ങൾ നൽകുക ഈ വിദ്യാർഥികൾ നൽകിയ സ്റ്റീൽ ഗ്ലാസുകളിലായിരിക്കും. അതെ, ഈ വിദ്യാർഥികളുടെ OECതുക ഈ ആവശ്യത്തിനായി ഇവരുടെ അച്ഛൻ ശശി.കെ.എസ് ആറാട്ടുകടവ് പ്രധാനാധ്യാപിക കെ.എൻ യമുനയ്ക്ക് കൈമാറുകയുണ്ടായി. നല്ല മാതൃകകൾ ഇനിയുമുണ്ടാകട്ടെ.ഈ വിദ്യാർഥികളെയും അച്ഛനെയും ഓർത്ത് അഭിമാനിക്കുന്നു.
Subscribe to:
Posts (Atom)























