Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Sunday 5 November 2017

സ്കൂൾ കെട്ടിട നിർമാണം തുടങ്ങി


സ്കൂൾ കെട്ടിട ശിലാസ്ഥാപനം 27.10 .2017






തിരുവക്കോളി ഗവ .എൽ .പി സ്കൂളിന് ബഹു .ഉദുമ എം എൽ എ ശ്രീ കെ കുഞ്ഞിരാമൻ അനുവദിച്ച 3 ക്ലാസ് മുറികളുടെ ശിലാ സ്ഥാപനം ഒക്ടോബർ 27 വെള്ളിയാഴ്ച 11 മണിക്ക് നടന്നു .ബഹു .എം എൽ എ ശിലാ സ്ഥാപനം നടത്തി .യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുഹമ്മദലി അവറുകൾ അധ്യക്ഷത വഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ ,മെമ്പർ പുഷ്പവല്ലി എന്നിവർ ആശംസകൾ അർപ്പിച്ചു .








ബേക്കൽ  ഉപജില്ല  ശാസ്‌ത്രോത്സവം  വിജയികൾക്ക്  അഭിനന്ദനങ്ങൾ
വെജിറ്റബിൾ  പ്രിൻറിംഗ്  ഒന്നാംസ്ഥാനം   ശിവദത്ത്  പി  എസ്


ബേക്കൽ  ഉപജില്ല  കലോത്സവം      വിജയികൾക്ക്   അഭിനന്ദനങ്ങൾ

ലളിതഗാനം   മൂന്നാം  സ്ഥാനം   അർജുൻ എ

പദ്യം  ചൊല്ലൽ  ഇംഗ്ലീഷ്   മൂന്നാം  സ്ഥാനം  ശ്രദ്ധ  എസ്   നമ്പ്യാർ

ചിത്രരചന   എ  ഗ്രേഡ്   ശ്രദ്ധ  എസ്  നമ്പ്യാർ

ആംഗ്യപ്പാട്ട്   എ  ഗ്രേഡ്   സൗപർണിക  എ


Monday 12 June 2017

ജൂൺ 3 ന് 10 മണിക്ക് സ്കൂൾ ഹാളിൽ വച്ചു നടന്ന പാരന്റിങ് ക്ലാസും LSS വിജയികൾക്കുള്ള അനുമോദനവും ബഹുമാനപ്പെട്ട AEO സർ നിർവഹിക്കുന്നു




പ്രമോദ് f/o മേഘ്ന പ്രമോദ് ന്റെ വകയായിട്ടുള്ള സ്കൂളിലേക്കുള്ള കമ്പ്യൂട്ടർ വിതരണം

2017-18 ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു ..നവാഗതരെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു ..വാർഡ് മെമ്പർ അക്ഷര ദീപം തെളിയിച്ചു പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും ബാഗും കുടയും തിരുവക്കോളി കൂട്ടായ്മ വക വിതരണം ചെയ്തു.പ്രീ പ്രൈമറിക്കു റിയൽ ഫ്രണ്ട് ക്ലബ് വക യൂണിഫോമും,ഹരീശൻ വക സ്ലേറ്റ് ,പെന്സില് ,ടാസ്ക് ക്ലബ് വക മധുര പലഹാരങ്ങളും വിതരണം ചെയ്തു .







പ്രവേശനോത്സവം മുന്നൊരുക്കം {2017-18}




Monday 13 March 2017

ജില്ലയെ അറിയാൻ യാത്ര -സന്ദർശിച്ച സ്ഥലങ്ങൾ ,ചിരപ്രസിദ്ധമായ മാലിക്ദിനാർ പള്ളി ,CPCRI,BELA CHURCH,അനന്തപുരം ക്ഷേത്രം ,മായിപ്പാടി ഹെറിറ്റേജ് മ്യൂസിയം ,ബേക്കൽ കോട്ട ,പള്ളിക്കര ബീച്ച് .കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടക്കം 78-ഓളം പേർ പങ്കെടുത്തു .









തിരുവക്കോളി സ്കൂൾ വിദ്യാലയ വികസന പദ്ധതി സ്കൂൾ@2020 ജനകീയ കൂട്ടായ്മ വിജയകരമായി പര്യവസാനിച്ചു .ഉദുമ ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് ശ്രീ .കെ എ മുഹമ്മദലി ഉദ്‌ഘാടണം ചെയ്തു .

മലയാളത്തിളക്കം ,ഫലപ്രഖ്യാപനം