Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Activities




പ്രവേശനോത്സവം (2-6-2014 )
പ്രവേശനോത്സവത്തിനു മുന്നോടിയായി സ്കൂള്‍ പരിസരം PTA വൈസ് പ്രസിഡന്റ് ശ്രീ. കണ്ണന്‍ .സി.കെ യുടെ മേല്‍നോട്ടത്തില്‍ കുരുത്തോല കൊണ്ട് അലങ്കരിച്ചു. രാവിലെ 10 മണിക്ക് ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. . ബാലകൃഷ്ണന്‍ പ്രവേശനോത്സവ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യാതിഥിയായ ശ്രീ. കരുണാകരന്‍ മംഗലാപുരം എല്ലാ കുട്ടികള്‍ക്കും ബാഗും കുടയും സംഭാവന നല്‍കി. കൂടാതെ ഈ അധ്യയനവര്‍ഷം മുഴുവനും കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ടയും സ്പോണ്‍സര്‍ ചെയ്തു. ടാസ്ക് തിരുവക്കോളി ക്ളബ്ബ് സ്ലേററും മധുരപലഹാരങ്ങളും നല്‍കി. തിരൂ‌ര്‍ ഫ്രണ്ട്സ് യുവജനസമിതി തിരുവക്കോളി ക്ളബ്ബ് ഈ അധ്യയന വര്‍ഷത്തെ കുട്ടികള്‍ക്കുള്ള വാഹനച്ചെലവിന്റെ ആദ്യഗഡുവായി 1000 രൂപ നല്കി. PTA അംഗങ്ങളായശ്രീമതിമാര്‍. സ്വപ്ന അശോകന്‍, ഉഷ.കെ.കെ, സ്മിത, സജിത ഹരീശന്‍ , തിരൂര്‍ ശ്രീ പാര്‍ത്ഥസാരഥിക്ഷേത്ര മാതൃസമിതി എന്നിവരും ധനസഹായം നല്കി. PTA നടത്തുന്ന കുറി വകയായി 10000 രൂപ കുട്ടികള്‍ക്ക് ഷൂ വിതരണത്തിനായി അധ്യക്ഷന്‍ , PTA പ്രസിഡണ്ട് ശ്രീ.ബാലന്‍ അങ്കക്കളരി ഹെഡ് മാസ്റററെ ഏല്‍പ്പിച്ചു. പാലക്കുന്നില്‍ നിന്നും തിരുവക്കോളിയിലേക്ക് നവാഗതരെ ആനയിച്ചു കൊണ്ട് ബാന്റ് മേളത്തോടെ ഘോഷയാത്രയും നടത്തി. പായസവും വിതരണം ചെയ്തു. ശ്രീ. കണ്ണന്‍ .സി.കെ, ശ്രീമതി . വിജയകുമാരി , സ്കൂള്‍ വികസനസമിതി കണ്‍വീനര്‍ ശ്രീ. അസീസ് , മുന്‍ HM ശ്രീമതി. വിജയമ്മടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ളബ്ബ് പ്രവര്‍ത്തകരും സംബന്ധിച്ചു. HMശ്രീ. ബഷീര്‍ അഹമ്മദ് സ്വാഗതവും സ്ററാഫ് സെക്രട്ടറി ശ്രീ. സൈജു .കെ.വി. നന്ദിയും പറഞ്ഞു.
                                                                                
ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്
ഉദ്ഘാടന പ്രസംഗം  -  ശ്രീ. .എ.ബാലകൃഷ്ണന്‍
മുഖ്യാതിഥി -  ശ്രീ. കരുണാകരന്‍  മംഗലാപുരം
പഠനോപകരണവിതരണം
വാഹനച്ചെലവ് സംഭാവന
ആശംസ-ശ്രീമതി .വിജയമ്മ ടീച്ചര്‍
ആസംസ- ശ്രീ.സി.കെ.കണ്ണന്‍
ആശംസ-ശ്രീമതി.വിജയകുമാരി
സ്വാഗതം -  ശ്രീ.ബഷീര്‍ അഹമ്മദ്( HM)
ബാന്റ് മേളം
പ്രവേശനോത്സവ റാലി


 

 ലോക പരിസ്ഥിതി ദിനാചരണം ( 5-6-2014 )
രാവിലെ അസംബ്ലിയില്‍ ഹെഡ് മാസ്ററര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. PTA വൈസ് പ്രസിഡണ്ട് ശ്രീ. സി.കെ.കണ്ണന്‍ , സ്കൂള്‍ വികസന സമിതി കണ്‍വീനര്‍ ശ്രീ.അസീസ് ,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഹെഡ് മാസ്ററര്‍ ശ്രീ. ബഷീര്‍ അഹമ്മദ് വൃക്ഷത്തൈനട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പരിസരത്തും വീട്ടുപരിസരത്തും കുട്ടികള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.

അസംബ്ളി







ആരോഗ്യ ബോധവല്‍ക്കരണം ( 20-6-2014 )
രാവിലെ അസംബ്ളി ചേര്‍ന്ന് മഴക്കാല രോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണം നടത്തി.തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കിയ ആരോഗ്യ സംരക്ഷണ പ്രതിജ്ഞ എടുത്തു. ഉച്ചയ്ക്ക് SRG യോഗം ചേര്‍ന്നു.



യാത്രയയപ്പ് യോഗം ( 11-6-2014 )
കഴിഞ്ഞ നാലു വര്‍ഷമായി വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ബഷീര്‍ അഹമ്മദ് മാസ്ററര്‍ക്ക് സ്ഥലംമാററം ലഭിച്ചതിനെത്തുടര്‍ന്ന് PTA യുടെ വകയായി യാത്രയയപ്പ് നല്‍കി.
PTA പ്രസിഡണ്ട് ശ്രീ.ബാലന്‍ അങ്കക്കളരി അധ്യക്ഷത വഹിച്ചു. PTA യുടെ ഉപഹാരം, ടാസ്ക്തിരുവക്കോളി വകയായി പൊന്നാടയും ഉപഹാരവും, മുന്‍ MPTA പ്രസിഡണ്ട് ശ്രീമതി. ശാരദ വകയായുള്ള ഉപഹാരം എന്നിവ ശ്രീ. ബഷീര്‍ അഹമ്മദ് മാസ്ററര്‍ക്ക് നല്‍കി. മുന്‍ MPTA പ്രസിഡണ്ട് ശ്രീമതി. വിജയകുമാരി, ടാസ്ക് തിരുവക്കോളി പ്രതിനിധി ശ്രീ. ഗഫൂര്‍ , PTA വൈസ് പ്രസിഡണ്ട് ശ്രീ.സി.കെ.കണ്ണന്‍ , മുന്‍ HM ശ്രീമതി . വിജയമ്മ ടീച്ചര്‍ അധ്യാപകരായ ശ്രീ.സൈജു, ശ്രീ. രമേശന്‍ , ശ്രീമതി. അജിത എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ , കുട്ടികള്‍ കുടുംബശ്രീഅംഗങ്ങള്‍, സ്കൂള്‍ വികസന സമിതി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

പ്രാര്‍ത്ഥന

ശ്രീ. ബാലന്‍ അങ്കക്കളരി

പി.ടി.എയുടെ ഉപഹാരം

ടാസ്കിന്റെ ഉപഹാരം

 ശ്രീമതി.ശാരദ

ശ്രീ.സി.കെ.കണ്ണന്‍

ശ്രീമതി.വിജയമ്മ ടീച്ചര്‍

ശ്രീ.മധുകുമാര്‍

ശ്രീ.സുരേഷ് ബേക്കല്‍

ശ്രീ.ഗഫൂര്‍

ശ്രീമതി.വിജയകുമാരി

 ശ്രീമതി.പുഷ്പവല്ലി

കുമാരി. മര്‍ജാന

ശ്രീമതി.അജിത കപ്പണക്കാല്‍

ശ്രീ.രമേശന്‍ മടയംബത്ത്

ശ്രീ. ബഷീര്‍ അഹമ്മദ് മാസ്ററര്‍

 
വായനാദിനം 19-6-2014

രാവിലെ അസംബ്ളിയില്‍ പുതുതായി ചുമതലയേററ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.ഉഷ ടീച്ചര്‍
വായനാദിന സന്ദേശം നല്‍കി. ഉച്ചയ്ക്കു ശേഷം പുസ്തക പരിചയം നടത്തി.



വിദ്യാരംഗം ഉദ്ഘാടനം ( 23-6-14 )
ഉച്ചയ്ക്ക് 2 മണിക്ക് ക്ളാസ്സ് പി.ടി.എ യോഗം ചേര്‍ന്നു. തുടര്‍ന്ന് വിദ്യാരംഗം കലാസാഹിത്യവേദി,
വായനാവാരം , വിവിധ ക്ളബ്ബുകള്‍ എന്നിവയുടെ ഉദ്ഘാടനം റിട്ട. അധ്യാപകനായ ശ്രീ. അംബുജാക്ഷന്‍
മാസ്ററര്‍ നിര്‍വ്വഹിച്ചു.കുട്ടികളുടെ കലാപരിപാടികളും നടത്തി.
  

  ഫുട്ബോള്‍ ഷൂട്ടൗട്ട് (27-6-2014 )
            ഉച്ചയ്ക്കു ശേഷം  വായനാവാര ക്വിസ്  നടത്തി. വിജയികള്‍- ഗോപിഷ , മര്‍ജാന . ലോകകപ്പ് ഫുട്ബോള്‍  ഹരം നെഞ്ചിലേററുന്ന  കുട്ടികള്‍ക്കായി   ഫുട്ബോള്‍ ഷൂട്ടൗട്ട് മത്സരം നടത്തി.





ഹിരോഷിമ ദിനാചരണം
 
ബേക്കല്‍ : യുദ്ധഭീകരതയുടെ തീമഴയില്‍ ഗാസയില്‍ കൂട്ടക്കൊലചെയ്യപ്പെട്ട കുരുന്നുകള്‍ക്ക് ആദരാഞ്ജലികളുമായി സ്കൂളില്‍ സജ്ജമാക്കിയ യുദ്ധ സ്മാരകത്തില്‍ ദീപം തെളിയിച്ച് തിരുവക്കോളി ഗവ. എല്‍.പി.സ്കൂളിലെകുട്ടികള്‍ ഹിരോഷിമ ദിനാചരണം അവിസ്മരണീയമാക്കി. കാസറഗോഡ്ഡയററിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ നടത്തുന്ന ' സാക്ഷരം ' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രവിവര്‍മ്മന്‍ കുട്ടികള്‍ക്ക് ദീപം കൈമാറി. സഡാക്കോ കൊക്ക് നിര്‍മ്മാണ പരിശീലനം പ്രധാനാധ്യാപിക പി.ഉഷ നയിച്ചു. ചടങ്ങില്‍ ബേക്കല്‍ ഫോര്‍ട്ട് റോട്ടറി ക്ളബ്ബ് തയ്യാറാക്കിയ മഴക്കാലരോഗപ്രതിരോധ ബോധവല്‍ക്കരണ ലഘുലേഖ വിതരണം ചെയ്തു. സുരേഷ് ബേക്കല്‍ , ശാരിക, സൈജു, രമേശന്‍, അമ്പാടി മോഹന്‍, കേവീസ് ബാലകൃഷ്ണന്‍, രാമചന്ദ്രന്‍, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.





         
                              യുദ്ധസ്മാരകത്തില്‍ കുട്ടികള്‍ ദീപം തെളിയിക്കുന്നു

                                സഡാക്കോ കൊക്ക്  നിര്‍മ്മാണ പരിശീലനം 
                    സാക്ഷരം ഉദ്ഘാടനം- ശ്രീ.കെ.രവിവര്‍മ്മന്‍  (AEO Bekal)                                                                                                                                                                                                                          കൃഷിപാഠം











 

 

യൂണിഫോം വിതരണം  (13-1-2015)
2014-15 വര്‍ഷത്തെ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍  നിര്‍വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി .സിന്ധു കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. HM ശ്രീമതി .ഉഷ ടീച്ചര്‍, PTA പ്രസിഡണ്ട് ശ്രീ.സി.കെ കണ്ണന്‍, MPTA പ്രസിഡണ്ട് ശ്രീമതി.ശാരിക എന്നിവര്‍ സംസാരിച്ചു.



കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമടങ്ങുന്ന 63 അംഗ സംഘം 23-1-2015 ന് പറശ്ശിനിക്കടവ്
SNAKE PARK, VISMAYA PARK എന്നീ സ്ഥലങ്ങളിലേക്ക് നടത്തിയ പഠനയാത്രാ ദൃശ്യങ്ങളിലൂടെ




























No comments:

Post a Comment