Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Monday 13 April 2015

78th ANNUAL DAY CELEBRATION (7-4-2015)

തിരുവക്കോളി എല്‍.പി.സ്കൂള്‍ വാര്‍ഷികാഘോഷം  ഇന്ന്
          പാലക്കുന്ന് :  തിരുവക്കോളി ഗവ : എല്‍.പി.സ്കൂളിന്റെ  എഴുപത്തിയെട്ടാം വാര്‍ഷികാഘോഷവും 
  മികവ് ഉത്സവവും ഇന്ന് രാവിലെ പത്ത് മുതല്‍ ആരംഭിക്കും. മികവ് ഉത്സവത്തിന്റെ ഭാഗമായി നടപ്പ് 
  അധ്യയന വര്‍ഷത്തെ ക്ലാസ്സ് റൂം ഉല്പന്നങ്ങള്‍ , പഠനോപകരണങ്ങള്‍ ,അക്കാദമിക പ്രവര്‍ത്തനങ്ങളുടെ
 സാക്ഷ്യങ്ങള്‍  എന്നിവയുടെ പ്രദര്‍ശനവും ഇംഗ്ലീഷ് ഫെസ്ററ്, കലാപരിപാടികള്‍ എന്നിവ  ഉച്ച വരെ
  നടക്കും. വൈകുന്നേരം അഞ്ച് മുതല്‍ ആരംഭിക്കുന്ന വാര്‍ഷികാഘോഷം ഉദുമ ഗ്രാമ പഞ്ചായത്ത് 
 പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും. കവി വിനയചന്ദ്രന്‍ മാസ്ററര്‍ മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് 
 വൈസ് പ്രസിഡണ്ട്  എ. ബാലകൃഷ്ണന്റെ  അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ബേക്കല്‍ പോലീസ് പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പി.നാരായണന്‍ സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ 
 ഗാനമേള അടക്കമുളള കലാസന്ധ്യ അരങ്ങേറും.