Flash News7

വിദ്യാലയ വികസനത്തിനും സംരക്ഷണത്തിനും ഏവരുടേയും പിന്തുണയും സഹകരണവും അപേക്ഷിച്ചു കൊളളുന്നു.വിദ്യാലയ വികസനനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

Tuesday 16 December 2014

ആദരാഞ്ജലി


                    പാക് സൈനിക സ്കൂളിലെ ഭീകരാക്രമണത്തിനിരയായ കുട്ടികളുടെയും
                    അദ്ധ്യാപകരുടെയും സ്മരണയ്ക്ക്..................................

ഹരിത വിദ്യാലയം


ഹരിത സമൃദ്ധിയുടെ തണലിലായ്   







പഠനത്തോടൊപ്പം കൃഷിപാഠവും
                                                     

Thursday 11 December 2014

മന്തുരോഗ ബോധവത്ക്കരണം (11-12-2014 വ്യാഴം)

 
   മന്തുരോഗ ബോധവത്ക്കരണത്തിനായി ആരോഗ്യ വകുപ്പ് നല്കിയ സി.ഡി കാണിക്കുന്നു

Monday 8 December 2014

വിദ്യാലയ സംരക്ഷണ സംഗമം ( 7-12-2014 )

       
    ശ്രീ .കെ .കുഞ്ഞിരാമൻ MLA വിദ്യാലയ  സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുന്നു.
                                                   (See support  page )

വിദ്യാലയ സംരക്ഷണ സംഗമം ( 7-12-2014 ഞായര്‍ )

         സ്കൂള്‍ പി.ടി.എ, സംരക്ഷണ -വികസന സമിതികള്‍, രാഷ്ട്രീയ കക്ഷികള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍  , ആരാധനാലയങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന വിദ്യാലയ സംരക്ഷണസംഗമം   ശ്രീ.കെ.കുഞ്ഞിരാമന്‍  എം.എല്‍.എ   ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  
                  SSA ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.ഡോ.എം.ബാലന്‍മാസ്ററര്‍ പൊതുവിദ്യാലയങ്ങളുടെപ്രസക്തിയെക്കുറിച്ച്  മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ബേക്കല്‍ BPO ശ്രീ. ശിവാനന്ദന്‍ മാസ്റററുടെനേതൃത്വത്തില്‍ വിദ്യാലയ വികസന സെമിനാറും നടന്നു.    ഉദുമ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍, കോട്ടിക്കുളം മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് ശ്രീ. ഹമീദ് ഹാജി,     തിരുവക്കോളി  തിരൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശ്രീ. പത്മനാഭന്‍ നമ്പ്യാര്‍, മുന്‍ പ്രധാന അധ്യാപകന്‍ ശ്രീ.ബഷീര്‍ അഹമ്മദ് ,പി.ടി.എ പ്രസിഡണ്ട് സി.കെ.കണ്ണന്‍എന്നിവര്‍ആശംസകളര്‍പ്പിച്ചു . സ്ററാഫ് സെക്രട്ടറി ശ്രീ. സൈജു.മാസ്ററര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.        ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷ ടീച്ചര്‍ , അധ്യാപകരായ ശ്രീമതി. അജിത കപ്പണക്കാല്‍, ശ്രീ.രമേശന്‍ മടയമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 

Friday 5 December 2014

സാക്ഷരം പ്രഖ്യാപനവും' അറിവ് ' പതിപ്പ് പ്രകാശനവും (5-12-2014)

   

  സാക്ഷരം പ്രഖ്യാപനം 

                           തിരുവക്കോളി ഗവ.എല്‍.പി.സ്കൂളില്‍ കാസറഗോഡ് ഡയററ് നേതൃത്വത്തില്‍ നടത്തിയ സാക്ഷരം  പദ്ധതിയുടെ വിജയ പ്രഖ്യാപനം 5-12-2014 നു ചേര്‍ന്ന പി.ടി.എ, എസ്.എം.സി,   വികസന സമിതി സംയുക്ത യോഗത്തില്‍ വെച്ചു നടത്തി. സാക്ഷരം പഠിതാക്കള്‍ തയ്യാറാക്കിയ   'അറിവ് '   കയ്യെഴുത്ത്പതിപ്പ് പ്രകാശനം  പി.ടി.എ പ്രസിഡണ്ട് .സി.കെ.കണ്ണന്‍ നിര്‍വ്വഹിച്ചു. രക്ഷിതാവായ ശ്രീ. ബഷീര്‍ അങ്കക്കളരി പതിപ്പ് ഏററു വാങ്ങി.MPTA പ്രസിഡണ്ട് ശ്രീമതി.ശാരിക അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി .പി.ഉഷ സ്വാഗതവും സാക്ഷരം കോ-ഓര്‍ഡിനേററര്‍ ശ്രീ. രമേശന്‍ മടയമ്പത്ത് നന്ദിയും പറഞ്ഞു.
                         
                   സാക്ഷരം പദ്ധതിയിലെ കുട്ടികളുടെ കയ്യെഴുത്ത് പതിപ്പ് പി.ടി.എ പ്രസിഡണ്ട് പ്രകാശനം ചെയ്യുന്നു
                                             ( See Childrens corner page )

Thursday 4 December 2014

Justice V R Krishna Iyyer (1915-2014)

                             നീതിയുടെ പ്രിയതോഴന്  ആദരാഞ്ജലികളോടെ 

           
             

Revised time table of Mid -Term Evaluation 2014-15