Flash News7

Tuesday, 22 December 2015
Saturday, 5 September 2015
Wednesday, 5 August 2015
Saturday, 4 July 2015
പരിസ്ഥിതി ദിനാചരണം ( 5-6-2015 വെളളി)
ഉദുമ
ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് ശ്രീ.എ.
ബാലകൃഷ്ണന്‍ വൃക്ഷത്തൈ
നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം
ചെയ്തു. കുട്ടികള്‍ക്കുളള
വൃക്ഷത്തൈ വിതരണം ബേക്കല്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രവിവര്‍മ്മന്‍
നിര്‍വ്വഹിച്ചു. തിരുവക്കോളി
തിരൂര്‍ ഫ്രണ്ട്സ് ക്ലബ്ബ്
പ്രവര്‍ത്തകര്‍ വൃക്ഷത്തൈകളുടെ സംരക്ഷണ
വേലികള്‍ നല്‍കി പരിപാടിയില്‍
പങ്കെടുത്തു.
പ്രവേശനോത്സവം (1-6-2015 തിങ്കള്‍ )
തിരുവക്കോളി
ഗവ. എല്‍.പി.
സ്കൂളിലെ 2015-16
അധ്യയന വര്‍ഷത്തെ
പ്രവേശനോത്സവം തികച്ചും
ഉത്സവഛായയില്‍ നടന്നു.
പ്രവേശനോത്സവ
റാലിക്കു ശേഷം കോട്ടിക്കുളം
മര്‍ച്ചന്റ്നേവിക്ലബ്ബ്
പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍
പൂര്‍വ വിദ്യാര്‍ത്ഥിയും
ക്ലബ്ബ് രക്ഷാധികാരിയുമായ
ശ്രീ. കരുണാകരന്‍ മംഗലാപുരം
പരിപാടിയുടെ ഉദ്ഘാടനവും
അദ്ദേഹം സ്പോണ്‍സര്‍ ചെയ്ത
ബാഗ്,കുട ,
മധുരപലഹാരങ്ങള്‍ എന്നിവയുടെ
വിതരണവും നിര്‍വഹിച്ചു.
തിരുവക്കോളി ടാസ്ക്
ക്ലബ്ബും മധുരപലഹാരം നല്‍കി.
സ്കൂള്‍ വികസന
സമിതി
കണ്‍വീനര്‍ ശ്രീ. അസീസ്
തിരുവക്കോളി, പൂര്‍വ
വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി
ശ്രീമതി.വിജയലക്ഷ്മി,
പാലക്കുന്ന് റിയല്‍
ഫ്രണ്ട്സ് ക്ലബ്ബ് പ്രതിനിധി
ശ്രീ.രതീഷ് ,നേവി
ക്ലബ്ബ് പ്രതിനിധി ശ്രീ.കുമാരന്‍
എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
റിയല്‍ ഫ്രണ്ട്സ്
ക്ലബ്ബ് പ്രീ -പ്രൈമറി
കുട്ടികളുടെ യൂണിഫോം, ടാസ്ക്
ക്ലബ്ബ് കുട്ടികള്‍ക്കുളള
ഐഡന്റിററി കാര്‍ഡുകളും സംഭാവന
ചെയ്തിട്ടുണ്ട്. പി.ടി.എ
പ്രസിഡണ്ട്
ശ്രീ.
കണ്ണന്‍ അധ്യക്ഷത
വഹിച്ചു. പ്രധാനാധ്യാപിക
ശ്രീമതി. ഉഷ
സ്വാഗതവും സ്ററാഫ് സെക്രട്ടറി
സൈജു നന്ദിയും
പറഞ്ഞു. പി.ടി.എ
വകയായി പായസവും വിതരണം ചെയ്തു.
ശ്രീ. കരുണാകരന്‍
മംഗലാപുരം ഈ വര്‍ഷം
കുട്ടികള്‍ക്ക് പോഷകാഹാരത്തിനു
പുറമേ ചികിത്സാച്ചെലവും
നല്‍കുമെന്ന് വാഗ്ദാനം ചെയ്തു.
പ്രവേശനോത്സവ റാലിഉദ്ഘാടനച്ചടങ്ങ്
ഉദ്ഘാടനം- ശ്രീ.വി.കരുണാകരന്‍ മംഗലാപുരം
നവാഗതര്‍
Saturday, 13 June 2015
Subscribe to:
Posts (Atom)